മത്സ്യത്തൊഴിലാളി ശൃംഖല 23 ന്

കൊച്ചി : കേരള തീരത്ത് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ രണ്ടു കപ്പൽ അപകടങ്ങൾ ഉണ്ടായതിനെത്തുടർന്ന് ഏർപ്പെടുത്തിയിട്ടുള്ള നിരോധനവും നിയന്ത്രണവും മൂലം മത്സ്യബന്ധനത്തിന് പോകാൻ കഴിയാതെ മത്സ്യ തൊഴിലാളികൾ ദുരിതത്തിലാണ്. രണ്ടു കപ്പൽ അപകടങ്ങളുടെയും ഇരകൾ പ്രധാനമായും കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ്. ദീർഘനാളത്തെ തൊഴിലും വരുമാനവും ഇല്ലാതാകുന്ന മത്സ്യ തൊഴിലാളികളെ സംരക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും കപ്പൽ കമ്പനികളിൽ നിന്നും അർഹമായ നഷ്ടപരിഹാരവും , വസ്തുതകൾ പുറത്തുകൊണ്ടുവരാൻ കഴിയുന്ന വിധമുള്ള സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി ) നേതൃത്വത്തിൽ 23 ന് എറണാകുളം ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ മത്സ്യത്തൊഴിലാളി ശൃംഖല സൃഷ്ടിക്കുമെന്ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി രഘുവരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 ന് പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്യും. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്, സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി കെ എം ദിനകരൻ എന്നിവർ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വി ഒ ജോണിയും പങ്കെടുത്തു
Photo Courtesy - Google










